സുഹൃത്തുക്കൾക്കൊപ്പം റിസോർട്ടിൽ മുറി എടുത്തു; കൊച്ചിയിൽ ബിഎൽഒ ആയിരുന്ന യുവാവ് മരിച്ച നിലയിൽ 

MARCH 23, 2026, 3:10 AM

കൊച്ചി: എറണാകുളം പറവൂർ പുത്തൻവേലിക്കരയിലെ റിസോർട്ടിൽ സുഹൃത്തുക്കളോടൊപ്പം താമസിച്ചിരുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ എടവിലങ്ങ് സ്വദേശിയായ സന്തോഷ് (48) ആണ് മരിച്ചത്.

ജിവിഎച്ച്എസ്എസ് സ്കൂളിൽ ലാബ് അസിസ്റ്റന്റായും എടവിലങ്ങ് പഞ്ചായത്തിലെ ബിഎൽഒയായും സേവനമനുഷ്ഠിച്ചുവരികയായിരുന്നു സന്തോഷ്. ശനിയാഴ്ച എട്ട് സുഹൃത്തുക്കളോടൊപ്പം റിസോർട്ടിൽ മുറിയെടുത്തിരുന്നു.

ഞായറാഴ്ച രാവിലെ എട്ട് മണിയായിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടർന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

vachakam
vachakam
vachakam

ഉറക്കത്തിനിടെ മരണം സംഭവിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവ സ്ഥലത്ത് ഡോഗ് സ്ക്വാഡ് ഉൾപ്പെടെ എത്തി പരിശോധന നടത്തി. ഭാര്യ അഡ്വ. സജിതയും മകൾ അരുന്ധതിയും (വിദ്യാർഥിനി) ഉൾപ്പെടുന്നതാണ് കുടുംബം. സംസ്കാരം പിന്നീട് നടത്തും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam