പാലക്കാട്: കോർട്ടേഴ്സിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. നിലമ്പൂർ, തിരുവാലി സ്വദേശിയായ പ്രദീപിനെയാണ് (48) മരിച്ച നിലയിൽ കണ്ടെത്തിയത്. റോഡ് നിർമ്മാണത്തിൻ്റെ സൂപ്പർവൈസറാണ് പ്രദീപ് എന്നാണ് ലഭിക്കുന്ന വിവരം.
താമസസ്ഥലത്ത് ആണ് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആറങ്ങോട്ടുകര- തളി റോഡിൻ്റെ നിർമ്മാണത്തിൻ്റെ മേൽനോട്ട ജോലിക്കാരനായ പ്രദീപ് മാസങ്ങളായി ആറങ്ങോട്ടുകരയിൽ ക്വാർട്ടേഴ്സ് വാടകക്കെടുത്ത് താമസിച്ച് വരികയാണ്.
അതേസമയം വാടക സ്ഥലത്ത് തനിച്ച് താമസിക്കുന്ന ഇയാൾ ഭക്ഷണം കഴിക്കുന്നത് അടുത്തുള്ള ഹോട്ടലുകളിൽ നിന്നാണ്. ഒന്ന് രണ്ട് ദിവസമായി ഇദ്ദേഹത്തെ പുറത്തേക്ക് കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റൂമിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയതെന്ന് പൊലീസറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
