കോഴിക്കോട്: ഇലക്ട്രിക് ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന കടയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സ്വന്തമായി നടത്തുന്ന കടയില്ലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊയിലാണ്ടി സികെജി ബില്‍ഡിംഗിലാണ് സംഭവം ഉണ്ടായത്.
കട നടത്തുന്ന ഷിജാദ് ആണ് ആത്മഹത്യ ചെയ്തത്. ഈ ബില്‍ഡിംഗില്‍ ഇലക്ട്രിക് ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്ത് നല്‍കുന്ന സിദ്ര എന്ന സ്ഥാപനം നടത്തി വരികയായിരുന്നു ഷിജാദ്. കടയുടെ ഷട്ടര്‍ പകുതി തുറന്ന നിലയില്‍ കണ്ട് ജീവനക്കാരന്‍ കയറി നോക്കിയപ്പോഴാണ് ഷിജാദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
അതേസമയം ഞായറാഴ്ച ആയതിനാല്‍ ഈ ബില്‍ഡിംഗിലെ മറ്റു കടകളെല്ലാം അവധിയായിരുന്നു. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
