അനുമതിയില്ലാതെ അരിപ്പാറ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട്  മരിച്ചു

SEPTEMBER 12, 2025, 10:15 AM

കോഴിക്കോട് തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു.    കൂരാച്ചുണ്ട് പാത്തിപ്പാറ സ്വദേശി ജസ്റ്റിൻ(25) ആണ് മരിച്ചത്.

അനുമതിയില്ലാതെയാണ് ജസ്റ്റിനും സുഹൃത്തും വെള്ളച്ചാട്ടത്തിൽ ഇറങ്ങിയത്.ഒൻപത് മണി മുതൽ അഞ്ച് മണിവരെയാണ് ടൂറിസ്റ്റുകൾക്ക് വെള്ളച്ചാട്ടത്തിന് സമീപം പ്രവേശിക്കാൻ അനുമതിയുള്ളൂ.വൈകിട്ട് 5.30 വരെ ഇവിടെ ലൈഫ് ഗാർഡുകൾ ഉണ്ടായിരുന്നു.ലൈഫ് ഗാർഡ് ഇല്ലാത്ത സമയത്താണ് ഇവർ വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങിയത്.വെള്ളത്തിൽ വീണ ഉടനെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ബഹളം വച്ച് ആളുകളെ അറിയിക്കുകയും സമീപത്ത് ഉണ്ടായിരുന്ന അരിപ്പാറയിലെ ലൈഫ് ഗാർഡ് ഉടനെയെത്തി മുങ്ങിയെടുക്കുകയുമായിരുന്നു.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam