കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരിയെ യുവാവ് മർദ്ദിച്ചതായി പരാതി.
സംഭവത്തിൽ മലപ്പുറം സ്വദേശിയായ മുഹമ്മദ് സാലിഹ് അബ്ദുള്ളയെ പൊലീസ് അറസ്റ്റ് ചെയ്തു. സെക്യൂരിറ്റി ജീവനക്കാരി ആയ തുഷാരയ്ക്കാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രിയാണ് മുഹമ്മദ് സാലിഹ് തുഷാരയെ മർദ്ദിച്ചത്.
മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാനെത്തിയതായിരുന്നു മുഹമ്മദ് സാലിഹ്. ആറാം വാർഡിൽ കഴിയുന്ന ബന്ധുവിനെ കാണാൻ മുഹമ്മദ് സാലിഹിന് സുരക്ഷാ ജീവനക്കാരിയായ തുഷാര പ്രവേശനാനുമതി നിഷേധിക്കുകയായിരുന്നു.
തൻറെ പക്കൽ പാസുണ്ടെന്ന് മുഹമ്മദ് സാലിഹ് പറഞ്ഞെങ്കിലും പ്രവേശിക്കാൻ സാധിക്കില്ലെന്ന് തുഷാര ആവർത്തിച്ചതാണ് പ്രതിയെ പ്രകോപിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്