കണ്ണൂർ: കോർപ്പറേഷനിലെ മരക്കാർകണ്ടി മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ ടെൻഡർ റദ്ദാക്കിയ നടപടി യുഡിഎഫിനെതിരായ ആയുധമാക്കാൻ ഒരുങ്ങി എൽഡിഎഫ്. പദ്ധതിയുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ മേയർ മുസ്‌ലിഹ് മഠത്തിലിനെതിരെ കോടികളുടെ അഴിമതി ആരോപണമാണ് എൽഡിഎഫ് ഉന്നയിക്കുന്നത്.
അതേസമയം അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി മലിന ജല ശുദ്ധീകരണ പ്ലാന്റിന്റെ നിർമാണം ഒരു കമ്പനിക്ക് ടെൻഡർ നടപടി അട്ടിമറിച്ചുനൽകിയെന്നും 40 കോടിയുടെ ടെൻഡർ പിന്നീട് 140 കോടി ആയി മാറിയെന്നുമായിരുന്നു എൽഡിഎഫ് ഉന്നയിക്കുന്ന ആരോപണം.
അടുപ്പമുള്ളവർക്കായി ടെൻഡർ നടപടികൾ മേയർ അട്ടിമറിച്ചെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പറഞ്ഞിരുന്നു. എന്നാൽ ആരോപണങ്ങളെ തള്ളുന്ന നിലപാടാണ് മേയർ സ്വീകരിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം നടപടികൾ സുതാര്യമല്ലെന്ന് ചൂണ്ടിക്കാട്ടി അമൃത് പദ്ധതി ഉന്നതാധികാര സ്റ്റിയറിങ് കമ്മിറ്റി പദ്ധതിയുടെ ടെൻഡർ റദ്ദാക്കിയിരുന്നു.
എന്നാൽ പദ്ധതി റദ്ദാക്കിയതിന് പിന്നിൽ രാഷ്ട്രീയ പ്രേരിത നീക്കമാണെന്നാണ് മേയറുടെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
