'വർഗ്ഗശത്രുക്കൾക്ക് ഇവിടെ ഇടം നൽകില്ല'; പി.കെ. ശശിക്കെതിരെ കടുത്ത മുന്നറിയിപ്പുമായി എ. വിജയരാഘവൻ

MARCH 19, 2026, 3:30 AM

പാലക്കാട്: ഒറ്റപ്പാലത്ത് പി.കെ. ശശിക്കെതിരെ കടുത്ത മുന്നറിയിപ്പുമായി സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ രംഗത്ത്. പാർട്ടിയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ പുറത്താക്കുമെന്നും, വർഗ്ഗശത്രുക്കൾക്ക് ഇവിടെ ഇടം നൽകില്ലെന്നും ആണ് അദ്ദേഹം വ്യക്തമാക്കിയത്. ഒറ്റപ്പാലത്ത് എൽഡിഎഫ് സ്ഥാനാർഥി കെ. പ്രേംകുമാറിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് വിജയരാഘവൻ ഇക്കാര്യം പറഞ്ഞത്. 

അതേസമയം പാലക്കാട് നടന്ന വിമത കൺവെൻഷനിൽ പി.കെ. ശശി പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരുന്നു. ജില്ല സെക്രട്ടറിയെതിരെയുള്ള ആരോപണങ്ങൾ ഗൗരവത്തോടെ കാണുന്നതായാണ് സിപിഎം നിലപാട്. ആവശ്യമായാൽ നിയമനടപടിയിലേക്ക് കടക്കാനും പാർട്ടി ആലോചിക്കുന്നു എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam