ആലപ്പുഴയിൽ റെയിൽവേ ട്രാക്കിലേക്ക് വീണ മരം നീക്കി; ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചു

JULY 26, 2025, 1:21 AM

ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് റെയിൽവേ ട്രാക്കിലേക്ക് വീണ മരം നീക്കിയതായി റിപ്പോർട്ട്. രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം ട്രെയിൻ ഗതാഗതം പുന:സ്ഥാപിച്ചു എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. എട്ടുമണിയോട് കൂടിയാണ് ട്രാക്കിലേക്ക് മരം വീണത്. തുടര്‍ന്ന് കോഴിക്കോട് ജനശതാബ്ദി ഉൾപ്പടയുള്ള ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരുന്നു.

അതേസമയം കോഴിക്കോട് ജനശതാബ്ദി ഒന്നര മണിക്കൂര്‍ വൈകിയാണ് ഓടുന്നത്. ആലപ്പുഴ വഴിയുള്ള എല്ലാ ട്രെയിനുകളും വൈകിയാണ് ഓടുക. നിലവിൽ ആലപ്പുഴ ജില്ലയിൽ ശക്തമായ മഴയും കാറ്റും തുടരുകയാണ്. യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam