പാലക്കാട്: ചിറ്റൂർ പുഴയിലെ ഷണ്‍മുഖം കോസ് വേയിൽ ഓവ്ചാലിനുള്ളിൽ അകപ്പെട്ട രണ്ട് വിദ്യാർഥികളും മരിച്ചതായി റിപ്പോർട്ട്. കോയമ്പത്തൂരിലെ കോളജില്‍ നിന്നും വിനോദ സഞ്ചാരത്തിനായി എത്തിയ ശ്രീഗൗതം, അരുൺ കുമാര്‍ എന്നിവരാണ് മരിച്ചത്.
അതേസമയം കോയമ്പത്തൂരിൽ നിന്നെത്തിയ പത്തംഗ വിദ്യാർഥി സംഘത്തിലെ യുവാക്കളാണ് അപകടത്തിൽപെട്ടത്. ഇവർ കുളിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ശ്രീഗൗതമിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ അരുണിനെ നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിന് പിന്നാലെയാണ് പുറത്തെടുക്കാനായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്