കൽപ്പറ്റ: വയനാട് ചുള്ളിയോട് പട്ടാപകൽ പുലി ഇറങ്ങിയതായി റിപ്പോർട്ട്. ഇതോടെ വലിയ ആശങ്കയിൽ ആണ് പ്രദേശവാസികൾ. ചുള്ളിയോട് പാടിപറമ്പിൽ ഇന്ന് ഉച്ചക്ക് 2 മണിയോടെ നാട്ടിലിറങ്ങിയ പുലി പ്രദേശവാസിയുടെ ആടിനെ പിടികൂടി കൊന്നു തിന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് പാതി ഭക്ഷിച്ച ആടിനെ ഉപേക്ഷിച്ച് പുലി പോകുകയായിരുന്നു. മുൻപും പ്രദേശത്ത് പുലിയിറങ്ങിയിരുന്നു. ഇതേ വ്യക്തിയുടെ തന്നെ ആടിനെ പുലി പിടികൂടിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്