കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി കീഴരിയൂരിൽ സെൻസസ് ഡ്യൂട്ടിക്കായി എത്തിയ സ്കൂൾ അധ്യാപികയ്ക്ക് വളർത്തുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു. കീഴരിയൂർ കണ്ണോത്ത് സ്കൂളിലെ അധ്യാപികയായ ഹഫീദയ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
വിവരശേഖരണത്തിന്റെ ഭാഗമായി അധ്യാപിക വീട്ടിലെത്തിയ സമയത്ത്, വീട്ടുകാർ മുൻവാതിൽ തുറന്നതോടെ അകത്തുനിന്ന് ഓടിയെത്തിയ വളർത്തുനായ അധ്യാപികയെ ആക്രമിക്കുകയായിരുന്നു.
കടിയേറ്റ ഉടൻ തന്നെ ഇവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ, പരിക്ക് ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
