കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫിൻ്റെ പ്രകടന പത്രിക അവതരിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാനത്ത് ദാരിദ്ര്യ നിർമാർജനത്തിനായി ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ പദ്ധതി നവീകരിച്ച് 'ആശ്രയ 2' ആയി നടപ്പാക്കും എന്നും സീറോ വേസ്റ്റ് പദ്ധതി നടപ്പാക്കുമെന്നുമാണ് യുഡിഎഫിൻ്റെ ലക്ഷ്യം. തെരുവുനായ ശല്യത്തിൽ നിന്ന് കേരളത്തെ രക്ഷിക്കും എന്നും പത്രികയിൽ പറയുന്നു.
അതേസമയം ഗുണനിലവാരമുള്ള കുടിവെള്ളം ഉറപ്പാക്കും. ആറ് നഗരങ്ങളിൽ പൊതുഗതാഗതം ഉറപ്പാക്കും. ഗ്രാമീണ റോഡ് പദ്ധതി നടപ്പിലാക്കും. സാംക്രമിക രോഗം ഒഴിവാക്കാൻ പഞ്ചായത്ത് തലങ്ങളിൽ പ്രത്യേക സ്ക്വാഡ് രൂപികരിക്കുമെന്നടക്കമുള്ള പ്രഖ്യാപനമാണ് യുഡിഎഫിൻ്റെ പ്രകടന പത്രികയിലുള്ളത്.
എന്നാൽ വിശദമായ പഠനത്തിന് ശേഷമാണ് പ്രകടന പത്രിക അവതരിപ്പിക്കുന്നതെന്നും നടപ്പാക്കാൻ പറ്റുമെന്ന് ഉറപ്പുള്ള കാര്യം മാത്രമാണ് അവതരിപ്പിക്കുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
