വളപട്ടണം: കണ്ണൂരിൽ പതിനേഴുകാരി പ്രസവിച്ച സംഭവത്തിൽ പോക്സോ കേസിൽ അറസ്റ്റിലായി ഭർത്താവ്. പാപ്പിനിശ്ശേരിയിൽ താമസിക്കുന്ന തമിഴ്നാട് സേലം സ്വദേശിയായ 34-കാരനെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ആണ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പതിനേഴുകാരി പ്രസവിച്ചത്. ഭാര്യയായ പെൺകുട്ടിയും സേലം സ്വദേശിനിയാണ്. ബന്ധുക്കളുടെ സാന്നിധ്യത്തിൽ നിയമപ്രകാരം സേലത്തുവെച്ച് വിവാഹിതരായ ഇവർ പിന്നീട് പാപ്പിനിശ്ശേരിയിൽ താമസമാക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
ആശുപത്രി അധികൃതർ ഭാര്യയുടെ വയസ്സ് ചോദിച്ചപ്പോൾ യുവാവ് 17 എന്ന് പറഞ്ഞതിന് പിന്നാലെ അധിക്യതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ആശുപത്രി അധികൃതരുടെ പരാതിപ്രകാരമാണ് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
