ഉദ്ഘാടനത്തിനിടെ സ്വകാര്യ ബസ് വേഗത്തിൽ ഹോണടിച്ചെത്തി; നടപടിയെടുത്ത് മന്ത്രി കെ.ബി ഗണേഷ് കുമാർ

OCTOBER 11, 2025, 11:31 AM

തിരുവനന്തപുരം: ബസ് ടെർമിനൽ ഉദ്ഘാടനത്തിനിടെ സ്വകാര്യബസ്സ് വേഗത്തിൽ ഹോണടിച്ചെത്തിയതിൽ നടപടിയെടുത്ത് മന്ത്രി കെ ബി ഗണേഷ് കുമാർ.ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ ആർടിഒക്ക് നിർദേശം നൽകി.

കോതമംഗലം കെഎസ്ആർടിസി ബസ് ടെർമിനൽ ഉദ്ഘാടനത്തിനിടെയായിരുന്നു സംഭവം.'ബഹുമാനപ്പെട്ട എംഎൽഎ പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്, ഫയർ എഞ്ചിൻ വരുവാണെന്നാ അദ്ദേഹം വിചാരിച്ചത്.ഞാനും പേടിച്ചുപോയി. നിറയെ ആളെയും കൊണ്ട് റോക്കറ്റ് പോവുന്ന സ്പീഡിലാ പോയത്. ബസ് സ്റ്റാൻഡിനകത്ത് ഇത്രയും ഹോണടിക്കേണ്ട ആവശ്യമെന്താണ്?' എന്ന് ഗണേഷ് കുമാർ പരിപാടിക്കിടെ ചോദിച്ചു.

നേരത്തെ കെ.എസ്.ആർ.ടി,സി ബസിന്റെ ഡാഷ് ബോർഡിൽ കുപ്പികൾ കൂട്ടിയിട്ടതിന് മന്ത്രി ബസ് നിറുത്തിച്ച് ജീവനക്കാരെ ശകാരിക്കുകയും ഡ്രൈവർക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു. പൊൻകുന്നം യൂണിറ്റിലെ ഡ്രൈവർ സജീവ് കെ.എസിനെ നടപടിയുടെ ഭാഗമായി തൃശൂർ യൂണിറ്റിലേക്ക് സ്ഥലം മാറ്റുകയാണുണ്ടായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam