'പെൻഗ്വിനോ അല്ലെങ്കിൽ നരവാനെയോ ഒരാൾ കള്ളം പറയുന്നുണ്ടാകാം'; എനിക്ക് വിശ്വാസം നരവനെയെന്ന് രാഹുൽ ഗാന്ധി

FEBRUARY 10, 2026, 1:54 AM

റിട്ടയേർഡ് കരസേനാ മേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഈ വിഷയത്തിൽ പ്രസാധകരായ പെൻഗ്വിനോ അല്ലെങ്കിൽ നരവാനെയോ ഒരാൾ കള്ളം പറയുന്നുണ്ടാകാമെന്ന് രാഹുൽ പറഞ്ഞു. എന്നാൽ മുൻ കരസേനാ മേധാവി കള്ളം പറയും എന്ന് താൻ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പുസ്തകത്തിന്റെ ലിങ്ക് പങ്കുവെച്ച നരവനെയുടെ ട്വീറ്റ് ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ പ്രതികരണം. പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പെൻഗ്വിൻ വ്യക്തമാക്കുമ്പോഴും അത് ആമസോണിൽ ലഭ്യമാണെന്നാണ് നരവനെ പറയുന്നത്. ഈ സാഹചര്യത്തിൽ ആരുടെ വാക്കാണ് വിശ്വസിക്കേണ്ടതെന്ന് രാഹുൽ ചോദിച്ചു.

നരവനെ തന്റെ പുസ്തകത്തിൽ ഉന്നയിച്ച ചില കാര്യങ്ങൾ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കും അസൗകര്യമുണ്ടാക്കുന്നതാണെന്നും രാഹുൽ ആരോപിച്ചു. പെൻഗ്വിനാണോ അല്ലെങ്കിൽ മുൻ കരസേനാ മേധാവിയാണോ സത്യം പറയുന്നതെന്ന് പൊതുജനം തീരുമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

അതേസമയം, “ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി” എന്ന ആത്മകഥയുടെ ഒരു പ്രിന്റ് അല്ലെങ്കിൽ ഡിജിറ്റൽ പതിപ്പും പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ വ്യക്തമാക്കി. നിലവിൽ പ്രചരിക്കുന്ന കോപ്പികൾ പകർപ്പവകാശ ലംഘനമാണെന്നും അനധികൃത പ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രസാധകർ അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam