ആലപ്പു‍ഴയിലെ അമ്മത്തൊട്ടിലിൽ പുതിയ ഒരതിഥി കൂടി; വി എസിന്‍റെ സ്മരണാർത്ഥം കുഞ്ഞിന് ‘അച്യുത്’ എന്ന് പേരിട്ട് ശിശുക്ഷേമ സമിതി

OCTOBER 7, 2025, 9:04 AM

ആലപ്പുഴ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി.ആലപ്പുഴ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിക്കു സമീപം സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ ചൊവ്വാഴ്ച ഉച്ചയ്ക്കു രണ്ട് മണിക്കാണ് 3 ദിവസം പ്രായവും 2.5 കി ഗ്രാം ഭാരവുമുള്ള ആൺകുഞ്ഞ് സമിതിയുടെ പരിരക്ഷക്കായി എത്തിയത്.

ആലപ്പുഴയിൽ ജനിച്ച് കേരളത്തിന്‍റെ സമരപോരാട്ടങ്ങളിൽ നെടുനായകത്വം വഹിച്ച, അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍റെ സ്മരണാർത്ഥം കുഞ്ഞിന് “അച്യുത്” എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി എൽ അരുൺ ഗോപി പത്രകുറിപ്പിൽ അറിയിച്ചു.

അമ്മത്തൊട്ടിലിൽ എത്തിയ ഉടൻ ആശുപത്രിയിൽ എത്തിച്ച് നടത്തിയ പ്രാഥമിക പരിശോധനയിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല. നിലവിൽ ബീച്ചിലെ വനിത ശിശു ആശുപത്രി നിരീക്ഷണത്തിലാണ് അച്യുത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam