ബെംഗളൂരു: തിരുവനന്തപുരം സ്വദേശിയായ യുവാവിനെ ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് യുവതികള്‍ക്കെതിരെ കേസെടുത്ത് പോലീസ്. യുവാവിനൊപ്പം താമസിച്ചു വന്നിരുന്ന രണ്ട് മലയാളി യുവതികള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
തിരുവനന്തപുരം എടത്തറ ആര്‍ത്തശ്ശേരി ക്ഷേത്രത്തിന് സമീപം കളഭം വീട്ടില്‍ സി പി വിഷ്ണു(39)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന സൂര്യ കുമാര്‍, ജ്യോതി എന്നിവര്‍ക്കൊപ്പം ഫ്‌ളാറ്റ് പങ്കിട്ടായിരുന്നു വിഷ്ണു ബാംഗ്ലൂർ താമസിച്ചിരുന്നത്.
അതേസമയം വെള്ളിയാഴ്ച്ച പുലര്‍ച്ചെ അപ്പാര്‍ട്ട്‌മെന്റിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു വിഷ്ണുവിനെ കണ്ടെത്തിയത്. ഇക്കാര്യം യുവതികളില്‍ ഒരാള്‍ വിളിച്ചു പറയുകയായിരുന്നെന്നാണ് സഹോദരന്‍ ജിഷ്ണു പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നത്. യുവതികളുടെ പീഡനത്തെ തുടര്‍ന്ന് വിഷ്ണു ജീവനൊടുക്കിയതാകാം എന്നാണ് സഹോദരന്റെ ആരോപണം. നിലവിലെ ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
