കോഴിക്കോട്: സന്ദീപ് വാര്യരുടെ പോസ്റ്റ് സമൂഹമാധ്യത്തിൽ ഷെയർ ചെയ്ത കോഴിക്കോട് ചേളന്നൂർ സ്വദേശി അറസ്റ്റിൽ.ചേളന്നൂർ സ്വദേശി പയ്യട സന്തോഷ് കുമാർ (56) നെയാണ് കോഴിക്കോട് റൂറൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.
രാഹുൽ മാങ്കൂട്ടത്തിലെതിരെയുള്ള പീഡന പരാതിയുടെ പശ്ചാത്തലത്തില്‍ സന്ദീപ് വാര്യര്‍ സമൂഹമാധ്യമത്തിലിട്ട പോസ്റ്റ് ഷെയര്‍ ചെയ്തതിനാണ് ഇയാള്‍ക്കെതിരെ പൊലീസ് നടപടി. സംഭവത്തിൽ സൈബർ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന ആദ്യ കേസാണിത്.
ഇന്നലെ രാത്രിയാണ് സന്തോഷ് കുമാറിനെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തത് എന്നാണ് ലഭ്യമാകുന്ന വിവരം.തുടർന്ന് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
