മലപ്പുറത്ത് പൂങ്കുടിപ്പുഴയില്‍ കാണാതായ വിദ്യാർത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് കാട്ടുമണ്ണില്‍ കടവില്‍ മരതക്കോടന്‍ ഹിദായത്തിന്റെ മകന്‍ അന്‍ഷിഫിനെ (12) കാണാതായത്.
വെട്ടുപാറ വാവൂര്‍ കെഎംഎച്ച്എംയുപി സ്‌കൂളില്‍ ഏഴാംതരം വിദ്യാർത്ഥിയായ അന്‍ഷിഫ് ഈ സ്കൂളിലെ ആദ്യദിവസത്തെ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തി വൈകുന്നേരം കൂട്ടുകാര്‍ക്കൊപ്പം കളികഴിഞ്ഞ് കാല്‍കഴുകാന്‍ കടവില്‍ ഇറങ്ങിയപ്പോള്‍ കാല്‍വഴുതി ഒഴുക്കില്‍പ്പെടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
തിരച്ചിൽ നടത്തിയ നാട്ടുകാരാണ് ഒഴുകിവരുന്ന മൃതദേഹം കണ്ടത്. ഉടന്‍തന്നെ തൊട്ടുതാഴെ ചാലിയാറിലൂടെ തോണിയില്‍ തിരച്ചില്‍ നടത്തുന്നവര്‍ക്ക് വിവരം കൈമാറുകയും അവര്‍ കരയെത്തിക്കുകയുമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
