തൃശൂർ: പാഞ്ഞളിൽ മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. പാഞ്ഞാൽ മൃദുൽ ഭവനിൽ മുരളീധരനാണ് മരിച്ചത്. 60 വയസായിരുന്നു. മുറിക്കുള്ളിൽ കട്ടിലിൻ്റെ അടിയിലായാണ് മൃതദേഹം കണ്ടെത്തിയത്.
അതേസമയം ഇദ്ദേഹത്തിന്റെ മരണകാരണം വ്യക്തമല്ല. മക്കൾ വിദേശത്താണ് എന്നാണ് ലഭിക്കുന്ന വിവരം. ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോര്‍ട്ടത്തിൽ മരണ കാരണം സംബന്ധിച്ച് വ്യക്തത വരുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
