ആലപ്പുഴ: കായംകുളത്ത് മോഷണം ആരോപിച്ച് മധ്യവയസ്കനെ ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയാതായി റിപ്പോർട്ട്. കന്യാകുമാരി സ്വദേശി ഷിബു(49)വാണ് മരിച്ചത്. കുഞ്ഞിൻ്റെ സ്വർണാഭരണം കാണാതായതിനെ തുടർന്ന് കുട്ടിയുടെ വീട്ടുകാരും അയൽവാസികളും ഉൾപ്പെടെ ഏഴ് പേർ ചേർന്ന് ഇയാളെ മർദിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ഏഴ് പേർ ചേർന്ന് മർദിച്ച് ഷിബുവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്. എഫ്‌ഐആറിൽ പറയുന്നു. സ്ത്രീകളടക്കമുള്ളവരാണ് കേസിലെ പ്രതികൾ. രതീഷ് എന്നയാളാണ് കേസിലെ ഒന്നാം പ്രതി. ശ്രീശാന്ത്, കനി, വിഷ്ണു, ചിഞ്ചു, കണ്ടാലറിയാത്ത ഒരാൾ എന്നിങ്ങനെയാണ് കേസിലെ പ്രതികൾ, നാലാം പ്രതിയായ വിഷ്ണുവിന്റെ മകളുടെ ചെയിൻ മോഷണം പോയെന്നായിരുന്നു ആരോപണം.
മർദനത്തിനിടെ സമീപത്തെ കനാലിലേക്ക് ഷിബു തെറിച്ചുവീണിരുന്നു. അവിടെ നിന്ന് കരയ്ക്ക് കയറ്റി വീണ്ടും മർദിക്കുകയായിരുന്നു. മർദനത്തിനിടെ ഷിബുവിന് ഹൃദയാഘാതം കൂടി ഉണ്ടായെന്നാണ് പൊലീസ് സംശയിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
