തിരുവനന്തപുരം: വിഴിഞ്ഞത്ത് ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് വൻ കവർച്ച നടത്തിയതായി റിപ്പോർട്ട്. മുൻ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനായ ഗിൽബർട്ടിന്റെ വെണ്ണിയൂരിലെ വീട്ടിലാണ് മോഷണം നടന്നത് എന്നാണ് ലഭിക്കുന്ന വിവരം.
90 പവൻ സ്വർണവും ഒരു ലക്ഷം രൂപയുമാണ് മോഷണം പോയത് എന്നാണ് ലഭിക്കുന്ന വിവരം. വീടിന്റെ മുൻ വാതിൽ പൊളിച്ചാണ് മോഷ്‌ടാവ് ഉള്ളിൽ കയറിയത്. രണ്ടാമത്തെ നിലയിലെ അലമാരയിൽ നിന്നാണ് സ്വർണം മോഷണം പോയത്. താഴത്തെ നിലയിലെ മുറിയിൽ നിന്നാണ് ഒരു ലക്ഷം രൂപ മോഷണം പോയത്.
എന്നാൽ വീട്ടിലെ മറ്റൊരു അലമാരയിൽ സൂക്ഷിച്ചിരുന്ന 35 പവൻ സ്വർണം നഷ്‌ടമായിട്ടില്ല. അലമാര പൊളിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനാലാണ് ഈ സ്വർണം മോഷ്‌ടാവിന് കൈക്കലാക്കാൻ കഴിയാത്തത്.
സംഭവത്തിൽ വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗിൽബർട്ടിന്റെ വീടിനെക്കുറിച്ച് വ്യക്തമായി അറിയാവുന്ന ആരോ ആണ് മോഷണം നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
