ബന്ദിപ്പൂർ: കർണാടകയിലെ ബന്ദിപ്പൂരിൽ ആനയുമായി സെൽഫിയെടുക്കാൻ ശ്രമിച്ച മലയാളി യുവാവിനെ കാട്ടാന ആക്രമിച്ചതായി റിപ്പോർട്ട്. ഊട്ടിയിൽ നിന്ന് മൈസൂരിലേക്കുള്ള ദേശീയ പാതയ്ക്ക് സമീപമാണ് സംഭവം നടന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം വാഹനം നിർത്തരുതെന്നും പുറത്തിറങ്ങരുതെന്നുമുള്ള കർശന നിരോധനം ഏർപ്പെടുത്തിയ മേഖലയിലാണ് യുവാവ് ഉൾപ്പെടെ നിരവധി പേർ റോഡിൽ ഇറങ്ങിയത് എന്നാണ് ലഭിക്കുന്ന വിവരം. യുവാവ് വാഹനത്തിൽ നിന്ന് ഇറങ്ങി ആനയ്‌ക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ചപ്പോഴാണ് പെട്ടെന്ന് പ്രകോപിതനായ ആന ആക്രമിച്ചത്. ഓടി രക്ഷപ്പെടുന്നതിനിടയിൽ നിലത്തുവീണ ഇയാളെ ആന പിന്തുടർന്ന് ചവിട്ടി പരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
നിലവിലെ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവ് ആരാണെന്ന് തിരിച്ചറിഞ്ഞ് തുടർനടപടികളെടുക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്