തമിഴ്നാട്ടിലെ കമ്പത്ത് തൊഴിലാളിയായ മലയാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; സുഹൃത്ത് അറസ്റ്റിൽ

OCTOBER 10, 2025, 4:37 AM

കമ്പം: മലയാളിയായ തൊഴിലാളിയെ ചുറ്റികക്ക് അടിച്ചു കൊലപ്പെടുത്തിയതായി റിപ്പോർട്ട്. തൃശൂർ സ്വദേശി മുഹമ്മദ്‌ റാഫി (44) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ ഗൂഡല്ലൂർ സ്വദേശി ഉദയകുമാറിനെ(39) പോലിസ് അറസ്റ്റ് ചെയ്തു. 

തമിഴ് നാട്ടിലെ കമ്പത്താണ് സംഭവം ഉണ്ടായത്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കമ്പത്ത് സ്വകാര്യ ലോഡ്ജിൽ വെച്ച് ഗ്രിൽ ജോലി ചെയ്തു വരികയായിരുന്നു മുഹമ്മദ് റാഫി. മുമ്പ് കേരളത്തിൽ റാഫിയോടൊപ്പം ജോലി ചെയ്തിരുന്ന കമ്പം സ്വദേശിയായ ശരവണനൊപ്പമായിരുന്നു ജോലി ചെയ്തിരുന്നത്. 

8ന് രാത്രി റാഫി തൻ്റെ മുറിയിലേക്ക് മടങ്ങിയെത്തി. അടുത്ത മുറിയിൽ താമസിച്ചിരുന്ന കൂടലൂർ ഉദയകുമാർ എന്നയാളുമായി ചേർന്ന് ഇരുവരും മദ്യപിച്ചു. മദ്യപാനത്തിനിടെ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഇതിൽ പ്രകോപിതനായ ഉദയകുമാർ, തൻ്റെ ജോലിക്ക് ഉപയോഗിക്കുന്ന ചുറ്റികയെടുത്ത് മുഹമ്മദ് റാഫിയുടെ നെഞ്ചിൽ അടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ പൊലീസ് ഉദയകുമാറിനെ അറസ്റ്റ് ചെയ്തു. നിലവിൽ അന്വേഷണം നടന്നുവരികയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam