സലാല: ഒമാനിലെ മസ്യൂനയില്‍ മാന്‍ഹോളില്‍ വീണ മലയാളി നേഴ്‌സിന് ദാരുണാന്ത്യം. കോട്ടയം പാമ്പാടി സ്വദേശി ലക്ഷ്മി വിജയകുമാറാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ലക്ഷമി ഒമാനിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ വെൻ്റിലേറ്ററിൽ കഴിയവേ ആയിരുന്നു അപകടം സംഭവിച്ചത്.
രണ്ടാഴ്ചയ്ക്ക് മുകളിലായി ഇവർ ചികിത്സയിലായിരുന്നു. ഈ മാസം 13 നാണ് യുവതി അപകടത്തിൽപെട്ടത്. താമസ സ്ഥലത്തെ മാലിന്യം കളയാനായി പോയതിനിടിയിലായിരുന്നു അപകടം സംഭവിച്ചത്. മുൻസിപ്പാലിറ്റിയുടെ മാലിന്യ നിക്ഷേപ ഡ്രമ്മിനടുത്തേക്ക് പോകുന്നതിനിടയിലാണ് അറിയാതെ മാൻ ഹോളിൽ വീണത്.
അതേസമയം ലക്ഷ്മിയുടെ ഭർത്താവും കുട്ടിയും സലാലയിൽ എത്തിയിട്ടുണ്ട്. തുടർ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
