മലപ്പുറം: കാരിപറമ്പില്‍ വെളിച്ചെണ്ണ ഉല്‍പാദന കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ വലിയ നാശനഷ്ടം ഉണ്ടായതായി റിപ്പോർട്ട്. യുറാനസ് ഫുഡ് പ്രൊഡക്‌സില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം ഉണ്ടായത്.
ഉഗ്രപുരം സ്വദേശി പുത്തന്‍കുളം വീട്ടില്‍ സി. ലിബിന്റേതാണ് യൂനിറ്റ്. ഇതുവഴി യാത്ര ചെയ്തവരാണ് തീ ആദ്യം കണ്ടത്. ഉടന്‍ സമീപവാസികളെയും ഉടമയെയും വിവരമറിയിക്കുകയായിരുന്നു. മുക്കം, മഞ്ചേരി അഗ്‌നിരക്ഷാനിലയങ്ങളില്‍ നിന്നെത്തിയ മൂന്ന് ഫയര്‍ യൂനിറ്റുകള്‍ ഒന്നര മണിക്കൂര്‍ പ്രയത്‌നിച്ചാണ് തീ പൂര്‍ണമായും അണച്ചത്. ഏകദേശം ഒരു കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി ഉടമ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
