കൊല്ലം: കൊല്ലത്ത് ബസ് കാത്തുനിന്നവർക്കിടയിലേക്ക് ലോറി ഇടിച്ചുകയറി രണ്ട് പേർ മരിച്ചതായി റിപ്പോർട്ട്. കൊട്ടാരക്കരയ്ക്ക് സമീപം പനവേലിയിലാണ് സംഭവം. പനവേലി സ്വദേശികളായ ഷാന്‍ ഭവനില്‍ സോണിയ (33), ശ്രീക്കുട്ടി (27) എന്നിവരാണ് മരിച്ചത്.
അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു എന്നാണ് പുറത്തു വരുൺ റിപ്പോർട്ട്. പനവേലി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ വിജയനാണ് പരിക്കേറ്റത്. തിരുവനന്തപുരം ഭാഗത്തുനിന്ന് കൊട്ടാരക്കരയിലേക്ക് വരികയായിരുന്നു ലോറി. പനവേലിയില്‍ ബസ് കാത്തുനിന്നവര്‍ക്കിടയിലേക്കാണ് ലോറി ഇടിച്ചു കയറിയത്. തുടര്‍ന്ന് അല്‍പദൂരം മുന്നോട്ടുപോയ ലോറി ഓട്ടോയില്‍ ഇടിച്ച് നിന്നു. പരിക്കേറ്റവരെ ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേരെ രക്ഷപെടുത്താനായില്ല.
അതേസമയം ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം എന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിന് പിന്നാലെ ലോറി ഡ്രൈവറും ക്ലീനറും ഓടിരക്ഷപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
