കൊച്ചി: ലോഡ്ജ് ഉടമ യുവതിയെ ക്രൂരമായി മർദ്ദിച്ചു. എറണാകുളം നോർത്തിലെ ബെൻ ടൂറിസ്റ്റ് ഹോമിലാണ് യുവതിക്ക് മർദനമേറ്റത്.
വാക്ക് തർക്കമാണ് മർദനത്തിൽ കലാശിച്ചത്. യുവതിയെ ലോഡ്ജ് ഉടമ മർദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് ലോഡ്ജ് ഉടമ ബെൻ ജോയിയെയും സുഹൃത്ത് ഷൈജുവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
യുവതിയും സുഹൃത്തുക്കളും ചേര്‍ന്നാണ് ഹോട്ടലില്‍ മുറിയെടുത്തത്. റൂമിലെത്തിയതിന് പിന്നാലെ ഇവര്‍ പുറത്തുപോയി തിരികെ വന്നപ്പോഴാണ് ഹോട്ടലുടമ ഇവരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്.
ഇതിന് പിന്നാലെ ഉടമ ഇവരോട് റൂം ഒഴിയാന്‍ ആവശ്യപ്പെട്ടു. പണം തിരികെ തന്നാല്‍ റൂം ഒഴിയാമെന്ന് ഇവരും പറഞ്ഞു. തുടര്‍ന്ന് ലോഡ്ജ് ഉടമ മുഖത്ത് അടിക്കുകയായിരുന്നെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്