കോഴിക്കോട്: കഴിഞ്ഞ മൂന്ന് തവണ ക്ലോക്ക് ചിഹ്നത്തിൽ മത്സരിച്ച എ.കെ. ശശീന്ദ്രന് കാഹളം മുഴക്കുന്ന മനുഷ്യനെയാണ് ഇത്തവണ ലഭിച്ച ചിഹ്നം. പകരം എതിരാളിയായ എൻസിപി അജിത് പവാർ വിഭാഗം സ്ഥാനാർഥി പി.കെ. ശശീന്ദ്രനാണ് ക്ലോക്ക് അനുവദിച്ചത്.
ചിഹ്നത്തിലെ ആശയക്കുഴപ്പവും സ്ഥാനാർഥിയുടെ പേരിലെ സാമ്യവും തിരിച്ചടിയാകുമോ എന്ന ആശങ്ക ഇടതുമുന്നണിക്കുണ്ട്. എന്നാൽ ചിഹ്നം മാറിയത് പ്രതികൂലമായി ബാധിക്കില്ലെന്നും വോട്ടർമാർ ഇത്തവണയും എൽഡിഎഫിനെ തെരഞ്ഞെടുക്കുമെന്നും എ.കെ. ശശീന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, പശുക്കിടാവിന്റെ ചിഹ്നത്തിലും, ചർക്കയിലും, ക്ലോക്കിലും എന്നിങ്ങനെ മൂന്ന് തവണ വ്യത്യസ്ത ചിഹ്നങ്ങളിൽ മത്സരിച്ചതിനാൽ ചിഹ്നത്തിൽ പ്രസക്തിയില്ല. ചിഹ്നത്തെക്കുറിച്ച് വോട്ടർമാർക്ക് പറഞ്ഞു മനസിലാക്കി കൊടുക്കാനുള്ള ശേഷി ഇടതുപക്ഷ പ്രവർത്തകർക്കുണ്ട്, അവർ അത് കൃത്യമായി ചെയ്യും. വോട്ടർമാർ ഇത്തവണയും എൽഡിഎഫിനെ തിരഞ്ഞെടുക്കുമെന്നും എ.കെ. ശശീന്ദ്രൻ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
