'കോടതി സമുച്ചയത്തിൽ മനുഷ്യ ചാവേർ ബോംബ് സ്ഥാപിച്ചിട്ടുണ്ട്'; കാസർകോട് ജില്ലാ കോടതിയിൽ ബോംബ് ഭീഷണി 

JANUARY 8, 2026, 1:08 AM

കാസർകോട്: കാസർകോട് ജില്ലാ കോടതിയിൽ ബോംബ് ഭീഷണി ഉണ്ടായതായി റിപ്പോർട്ട്. ഇന്ന് പുലർച്ചെ 3.22 നാണ് കോടതി സമുച്ചയത്തിൽ ബോംബ് വെച്ചതായി ഇ-മെയിൽ സന്ദേശമെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. 

''നിങ്ങളുടെ കോടതി സമുച്ചയത്തിൽ 3 ആർഡിഎക്സ് അടങ്ങിയ ഒരു മനുഷ്യ ചാവേർ ബോംബ് സ്ഥാപിച്ചിട്ടുണ്ട്. സ്ഫോടനത്തിന് മുമ്പ് ഉച്ചയ്ക്ക് 1:15 ന് മുമ്പ് ജഡ്ജിമാരെ ഒഴിപ്പിക്കുക'' എന്നായിരുന്നു സന്ദേശം. ഇതിനെ തുടർന്ന് വിദ്യാനഗറിലുള്ള കോടതിയിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു.

സ്ഥലത്ത് പൊലീസും ബോംബ്-ഡോഗ് സ്‌ക്വാർഡും പരിശോധന നടത്തുകയാണ്. ജീവനക്കാർക്ക് ദേഹ പരിശോധനയും നടത്തി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam