ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് തെരുവിൽ ഭിക്ഷ യാചിച്ച് സമരം ചെയ്ത മറിയക്കുട്ടിക്ക് വീടൊരുക്കാൻ കോൺഗ്രസ്. കോൺഗ്രസിന്റെ ആയിരം വീടുകൾ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മറിയക്കുട്ടിക്ക് വീട് ഒരുങ്ങുന്നത്. വീട് പണിയുന്നതിനുള്ള ചെലവ് കോൺഗ്രസ് പാർട്ടിയാണ് വഹിക്കുന്നത്.
വീടിന്റെ തറക്കല്ലിടൽ നാളെ നടക്കും.സിറ്റ് ഔട്ടും ഹാളും രണ്ട് മുറികളും ഉള്‍പ്പെടെ 700 ചതുരശ്ര അടിയിലാണ് വീട് നിര്‍മ്മിക്കുന്നത്.
കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വീട് നിര്‍മ്മിക്കുന്നതിന് 5 ലക്ഷം രൂപ നല്‍കി. അടിമാലി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിക്കാണ് വീട് നിര്‍മ്മാണത്തിന്റെ ചുമതല.
രണ്ട് മാസത്തില്‍ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് നേതൃത്വം ലക്ഷ്യം വയ്ക്കുന്നത്. മറിയക്കുട്ടി തെരുവില്‍ ഇറങ്ങി പ്രതിഷേധിച്ചതിന് പിന്നാലെ നവംബര്‍ 24ന് കോണ്‍ഗ്രസ് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചിരന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്