തിരുവനന്തപുരം: പാലോട് - ഇടിഞ്ഞാറില്‍ മദ്യലഹരിയിൽ ചെറുമകന്‍ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ച മുത്തശ്ശൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇടിഞ്ഞാര്‍ സ്വദേശി രാജേന്ദ്രന്‍ കാണി (58)യാണ് കൊല്ലപ്പെട്ടത്. രാജേന്ദ്രനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം രാജേന്ദ്രനെ ആക്രമിക്കുന്ന സമയത്ത് ചെറുമകൻ മദ്യലഹരിയിലായിരുന്നു എന്നാണ്പുറത്തു വരുന്ന റിപ്പോർട്ട്. ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ആണ് ആക്രമണം ഉണ്ടായത്. സംഭവത്തിന് പിന്നാലെ ചെറുമകനെ പാലോട് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്