തിരുവനന്തപുരം: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലുടമയ്ക്ക് ദാരുണാന്ത്യം. നെടുമങ്ങാട് മാണിക്യപുരത്താണ് ദാരുണ സംഭവം ഉണ്ടായത്. ഹോട്ടലുടമയായ വിജയനാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ് അപകടമുണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം പതിനൊന്നുമണിയോടെയാണ് ഈ ഹോട്ടൽ തുറന്നത്. സഹായത്തിനായി വിജയന്റെ ഭാര്യയും കടയിലുണ്ടായിരുന്നു. അവർ മടങ്ങിയ ശേഷമാണ് അപകടമുണ്ടായത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. വിജയന്റെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്