പാലക്കാട് വാണിയംകുളത്ത് ഫർണീച്ചർ സ്ഥാപനത്തിൽ തീപിടുത്തം; 20 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം

NOVEMBER 27, 2025, 12:36 AM

പാലക്കാട്: പാലക്കാട് വാണിയംകുളത്ത് ഫർണീച്ചർ സ്ഥാപനത്തിൽ തീപിടുത്തമുണ്ടായതായി റിപ്പോർട്ട്. വാണിയംകുളം അജപാമഠത്തിന് സമീപത്തുള്ള ലക്ഷ്മി ഫർണീച്ചർ എന്ന സ്ഥാപനത്തിൻറെ ഷെഡ്ഡിലാണ് തീപിടുത്തമുണ്ടായത്. 

അതേസമയം നിർമ്മാണം കഴിഞ്ഞ് പോളിഷിംഗിങ്ങിനായി മാറ്റിയിട്ട കട്ടിലുകളും ടീപോയ്കളും ഉൾപ്പെടുന്ന ഫർണിച്ചറുകളാണ് കത്തി നശിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. 20 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ആണ് ഉടമ സന്തോഷ് വ്യക്തമാക്കുന്നത്. 

അതേസമയം തൊട്ടടുത്തുള്ള മരം മില്ലിലേക്കും തീ പടർന്നിരുന്നു. വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് തീ ആളിപ്പടർന്നത്. ഉടനെ ഷൊർണൂരിൽ നിന്നും പട്ടാമ്പിയിൽ നിന്നും എത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ രാവിലെ ആറുമണിവരെ നടത്തിയ ശ്രമത്തിനൊടുവിൽ ആണ് തീ അണക്കാൻ ആയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam