മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കം; ബന്ധുവിനെ കുത്തിക്കൊന്നു യുവാവ്, ഒടുവിൽ പിടിയിൽ 

OCTOBER 15, 2024, 8:55 AM

ഇടുക്കി: മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുവിനെ കുത്തിക്കൊന്ന കേസില്‍ വനത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന  പ്രതി പിടിയിലായതായി റിപ്പോർട്ട്. പൂച്ചപ്ര വാളിയംപ്ലാക്കല്‍ കൃഷ്ണന്‍ എന്നറിയപ്പെടുന്ന ബാലനെ (48) കൊലപ്പെടുത്തിയ കേസിൽ  ബന്ധുവായ വാളിയംപ്ലാക്കല്‍ ജയനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ശനിയാഴ്ച രാത്രി ഏഴരയോടെ പൂച്ചപ്ര സ്‌കൂളിന് സമീപത്ത് വച്ചാണ് കൊലപാതകം നടന്നത് എന്നാണ് ലഭിക്കുന്ന വിവരം. ബാലനും ജയനും ഉള്‍പ്പെടെ നാലുപേർ പകൽ സമയം മുതൽ മദ്യപാനത്തിലായിരുന്നു. പിന്നീട് രാത്രിയിൽ ഇരുവരും വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ വാക്കുതർക്കം ഉണ്ടാകുകയും കത്തിക്കുത്ത് ഉണ്ടാക്കുകയുമായിരുന്നു. 

തുടർന്ന് ബാലന്റെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തി. ഉടന്‍ തന്നെ ഗ്രാമപഞ്ചായത്തംഗം പോള്‍ സെബാസ്റ്റ്യന്‍ ഇടപെട്ട് ആംബുലന്‍സ് വിളിച്ച് വരുത്തി പരിക്കേറ്റ ബാലനെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam