വ്യാജ വാട്‌സ്ആപ്പ് ചാറ്റുകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നു; മാധ്യമ പ്രവർത്തകൻ അരുണ്‍ കുമാര്‍ നല്‍കിയ പരാതിയില്‍ കേസെടുത്തു പൊലീസ് 

AUGUST 29, 2025, 4:44 AM

കൊച്ചി: തനിക്കെതിരെ വ്യാജ വാട്‌സ്ആപ്പ് ചാറ്റുകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നതായി കാട്ടി റിപ്പോര്‍ട്ടര്‍ ടി വി കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ ഡോ. അരുണ്‍ കുമാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തതായി റിപ്പോർട്ട്. യുഡിഎഫ് ഫാമിലി ക്ലബ് (മിഷന്‍ 2025) എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിനും ജസ്റ്റിന്‍ പുതുശ്ശേരി എന്ന ഫേസ്ബുക്ക് അക്കൗണ്ടിനുമെതിരെ ആണ് കൊച്ചി സൈബര്‍ പൊലീസ് കേസെടുത്തത്.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെയുള്ള വാര്‍ത്തകള്‍ക്ക് പിന്നിൽ പ്രവര്‍ത്തിച്ചത് അരുണ്‍ കുമാര്‍ ആണെന്ന തെറ്റിദ്ധാരണ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കണമെന്നുള്ള ഉദ്ദേശത്തോടെയായിരുന്നു പ്രചാരണം എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. 

എന്നാൽ അരുണ്‍ കുമാറിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്‌സ്ആപ്പ് ചാറ്റുകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ച് വ്യക്തി ജീവിതത്തെയും ഔദ്യോഗിക ജീവിതത്തെയും കളങ്കപ്പെടുത്താന്‍ ഇടയാക്കിയെന്ന് ആണ് പരാതിയിൽ വ്യക്തമാക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam