തൃശൂർ: ആമ്പല്ലൂരിൽ ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചതായി റിപ്പോർട്ട്. ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പ്രസവശേഷം ഇരട്ടക്കുട്ടികളുമായി വീട്ടിലേക്കു മടങ്ങിയ മുരിങ്ങൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് കത്തിനശിച്ചത്. ഇരട്ടക്കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.
കാറിന്‍റെ മുൻവശത്തുനിന്ന് പുക ഉയരുന്നതു കണ്ടയുടനെ ഇവർ കാറിൽ നിന്നിറങ്ങുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. മുരിങ്ങൂർ ഐക്കരപ്പറമ്പിൽ സജി ഉൾപ്പടെ അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നത്. കാറിൽ ഉണ്ടായിരുന്ന സാധനങ്ങൾ മാറ്റിയതിനു തൊട്ടു പിന്നാലെ തീ ആളിപ്പടരുകയായും ചെയ്തു.
കാർ പൂർണമായും കത്തിനശിച്ചു. പുതുക്കാടുനിന്ന് ഫയർ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പുതുക്കാട് പൊലീസും സ്ഥലത്തെത്തി. അപകടത്തെതുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്