പാലക്കാട്: വഴിയോരത്ത് കിടന്നുറങ്ങിയ വയോധികൻ ബസ് കയറി മരിച്ചതായി റിപ്പോർട്ട്. ചന്ദ്രനഗറിൽ ഇന്ന് രാവിലെയാണ് ദാരുണ സംഭവമുണ്ടായത്. ബംഗളുരുവിൽ നിന്നും പാലക്കാട് ഭാഗത്തേക്ക് വന്ന ബസ് നിയന്ത്രണം വിട്ട് വഴിയരികിൽ കിടന്ന വയോധികന്റ ശരീരത്തിലൂടെ കയറുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം തമിഴ്നാട് സ്വദേശിയെന്ന് കരുതുന്ന വ്യക്തിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്