ആലപ്പുഴ: ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പരിഭ്രാന്തി പരത്തി ഒരു പെട്ടി.
തിങ്കളാഴ്ച കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഒരു യാത്രക്കാരൻ ഒരു പെട്ടി മറന്നുവെച്ചതോടെ മറ്റ് യാത്രക്കാർ പരിഭ്രാന്തിയിലായത്. തിങ്കളാഴ്ച ഉച്ചമുതലാണ് സ്റ്റാൻഡിന്റെ വടക്കുഭാഗത്തെ യാത്രക്കാരുടെ ഇരിപ്പിടത്തിനരികെ പെട്ടി കണ്ടത്.
വൈകുന്നേരമായിട്ടും ആരും പെട്ടി എടുക്കാതിരുന്നതോടെ കടക്കാരിൽ ഒരാൾ പൊലീസ് എയ്ഡ് പോസ്റ്റിൽ വിവരമറിയിച്ചു. സൗത്ത് പൊലീസും ഡോഗ് സ്‌ക്വാഡും സ്റ്റാൻഡിലെത്തി പരിശോധിച്ചപ്പോൾ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
പെട്ടിയിൽ നിന്ന് പാസ്‌പോർട്ടുൾപ്പെടെയുള്ള സാധനങ്ങളാണ് ലഭിച്ചത്. ഇതോടെ യാത്രക്കാരൻ മറന്നുവെച്ചതാണെന്ന് പൊലീസ് ഉറപ്പിച്ചു. പിന്നാലെ തന്റെ പെട്ടി തേടി ഉടമയുമെത്തി.
നെടുമ്പാശ്ശേരിയിൽ നിന്ന് ഖത്തറിൽ പോകാനെത്തിയ ആൾ പെട്ടി മറന്നുവെച്ച് ബസിൽ കയറിപ്പോയി. നെടുമ്പാശ്ശേരിയിലെത്തിയപ്പോഴാണ് പെട്ടിയെ കുറിച്ച് ഓർമ്മിച്ചത്. ഉടൻ തന്നെ ആലപ്പുഴയ്ക്ക് തിരിച്ചു പോന്നു. ഇതോടെ ഖത്തർ യാത്രയും മുടങ്ങി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
