ഓടുന്ന ഓട്ടോയിൽ നിന്ന് തല പുറത്തേക്ക് ഇട്ട ഏഴ് വയസുകാരൻ മരിച്ചു; ദാരുണ സംഭവം അമ്മയുടെ കൺമുന്നിൽ വച്ച് 

JANUARY 15, 2024, 8:30 AM

ഓടികൊണ്ടിരിക്കുന്ന ഇരുന്ന ഓട്ടോറിക്ഷയിൽ നിന്ന് തല പുറത്തേക്ക് ഇട്ട ഏഴ് വയസുകാരൻ മരിച്ചു. കുട്ടിയുടെ തല ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് മരണം സംഭവിച്ചത്. തിരുവനന്തപുരം വെഞ്ഞാറമൂട് തേമ്പാംമൂട് തലേക്കുന്നിൽ വൈഷ്ണവത്തിൽ ദീപുവിന്റെയും ശാന്തികൃഷ്ണയുടെയും ഏക മകൻ വൈഷ്ണവ് ആണ് മരിച്ചത്. 

ഞായറാഴ്ച രാവിലെ 10 മണിയോടെ മൂന്നാനക്കുഴിക്കു സമീപം ആണ് അപകടം നടനന്ത്. വൈഷ്ണവും മാതാവ് ശാന്തികൃഷ്ണയും ബന്ധുവീട്ടിലേക്ക് ഓട്ടോയിൽ പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്. ഓട്ടോ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ വൈഷ്ണവ് തല പുറത്തിടുകയായിരുന്നു. ഇതോടെ കുട്ടിയുടെ തല റോഡ് സൈഡിലുണ്ടായിരുന്ന ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചു എന്നാണ് പുറത്തു വരുന്ന വിവരം. 

അപകടം സംഭവിച്ച ഉടൻ കുട്ടിയെ വെഞ്ഞാറമൂടുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും വൈകീട്ട് ആറുമണിയോടെ മരണം സംഭവിക്കുകയായിരുന്നു. വേറ്റിനാട് എം.ജി.എം. സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിയാണ് വൈഷ്ണവ്. സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam