പാലക്കാട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് കൊടുമ്പിൽ പഞ്ചായത്തിലെ 62കാരനാണ് രോഗം സ്ഥിരീകരിച്ചത്.നിലവിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയുടെ നില അതീവ ഗുരുതരമാണെന്നാണ് ലഭ്യമാകുന്ന വിവരം. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ചികിത്സ നടക്കുന്നത്.
ഒക്ടോബർ അഞ്ചിന് ഇയാൾ കൊടുമ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു.തുടർന്ന് രോഗം മൂർച്ഛിച്ചതോടെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലും ചികിത്സ തേടിയിരുന്നു. ജില്ലാ ആശുപത്രിയിൽ നൽകിയ ചികിത്സയിലും രോഗം മാറാതെ വന്നതോടെ പ്രാഥമികമായി നടത്തിയ പരിശോധനയിൽ അമീബിക് മസ്തിഷക ബാധയുടെ രോഗലക്ഷണങ്ങൾ ആണെന്ന് കണ്ടെത്തുകയായിരുന്നു.
പിന്നാലെ സാമ്പിളുകൾ പരിശോധനക്ക് അയക്കുകയും ഒക്ടോബർ എട്ടാം തീയതി രോഗം സ്ഥിരീകരിക്കുകയും ചെയ്തു.തുടർന്നാണ്,തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നാലെ ആരോഗ്യനില വഷളായതോടെ രോഗിയെ കഴിഞ്ഞദിവസം വെൻ്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
