കോഴിക്കോട്: പപ്പടംകുത്തി വിഴുങ്ങിയ മലപ്പുറം സ്വദേശിനി ഗുരുതരാവസ്ഥയില്‍. മാനസികാസ്വാസ്ഥ്യമുള്ള 33കാരിയാണ് ചികിത്സയിലുള്ളത്. നെഞ്ചുവേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ ഇന്നലെ പുലര്‍ച്ചെയാണ് കോഴിക്കോട് മെഡി. കോളജ് ആശുപത്രിയില്‍ എത്തിച്ചത്.
തുടര്‍ന്ന് എക്‌സ് റേയിലാണ് നെഞ്ചില്‍ പപ്പടം കുത്തി കണ്ടെത്തിയത്. രണ്ടു മണിക്കൂര്‍ നീണ്ട അടിയന്തര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. അന്നനാളത്തിലും നെഞ്ചിലും കമ്പി തുളച്ച് കയറിയ നിലയിലായിരുന്നു. ശ്വാസനാളം, ശ്വാസകോശം, മഹാരക്തധമനി, ഇടത് വൃക്ക എന്നിവിടങ്ങളില്‍ ക്ഷതമേറ്റിട്ടുണ്ട്. യുവതി ഇപ്പോള്‍ കാര്‍ഡിയാക് വിഭാഗം ഐ.സി.യുവില്‍ ചികിത്സയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്