തിരുവനന്തപുരം: വർക്കലയിൽ നിർത്തിയിട്ട ട്രെയിനിൽ വച്ച് വിദ്യാർഥിക്ക് മർദനമേറ്റതായി റിപ്പോർട്ട്. വർക്കലയിലെ സ്വകാര്യ ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥി മുഹമ്മദ് അൽ അമീനിനെയാണ് സഹപാഠിയും സീനിയർ വിദ്യാർഥിയും ചേർന്ന് മർദിച്ചത്.
അതേസമയം യാതൊരു പ്രകോപനമില്ലാതെയായിരുന്നു മർദനമെന്നാണ് സുഹൃത്ത് ഷഹർബാൻ വ്യക്തമാക്കുന്നത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. വർക്കലയിൽ നിർത്തിയിട്ടിരുന്ന ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിലെ ജനറൽ കമ്പാർട്ട്മെൻ്റിൽ വച്ചാണ് യുവാവിന് മർദനമേറ്റത്.
ആദിത്യൻ,സെയ്ദലി എന്നീ വിദ്യാർഥികളാണ് മർദിച്ചതെന്നാണ് വിവരം. തലയ്ക്ക് പരിക്കേറ്റ അൽ അമീനിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
