കാസർഗോഡ് ഡോക്ടറുടെ താമസസ്ഥലത്ത് കൗൺസലിങ്ങിനെത്തിയ 14 കാരിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിലായതായി റിപ്പോർട്ട്. കാഞ്ഞങ്ങാട്ടെ ഡോ. വിശാഖ കുമാറാണ് അറസ്റ്റിലായത്. കുശാൽ നഗർ റെയിൽവേ ഗേറ്റിനു സമീപം ചർച്ച് റോഡിലെ ഡോക്ടറുടെ വീട്ടിൽ കൗൺസലിങ്ങിനെത്തിയപ്പോഴായിരുന്നു പീഡനം ഉണ്ടായത്.
2023 ഡിസംബറിലാണ് സംഭവം ഉണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം. കൗൺസലിങ് മുറിയിൽവെച്ച് പീഡിപ്പിച്ചതായാണ് പെൺകുട്ടി മൊഴി നൽകിയത്. ഡോക്ടർ രണ്ടുതവണ പീഡിപ്പിച്ചതായി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം സ്കൂളിൽ നടന്ന കൗൺസലിങ്ങിനിടെയാണ് ഇപ്പോൾ 16 വയസ്സ് പ്രായമായ പെൺകുട്ടി വിവരം വെളിപ്പെടുത്തിയത്. പോക്സോയ്ക്ക് പുറമെ സംരക്ഷണം ഒരുക്കേണ്ടവർതന്നെ കുറ്റകൃത്യം നടത്തിയെന്ന വകുപ്പും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്