പ്രാങ്ക് വീഡിയോ ആണെന്ന് കാണുന്നവർക്ക് കൂടി തോന്നണ്ടേ?  കേസെടുക്കാൻ നിർദേശം, അച്ഛൻ കസ്റ്റഡിയിൽ

MAY 23, 2025, 11:46 PM

 കണ്ണൂർ:  എട്ടുവയസ്സുകാരിയെ അച്ഛൻ മർദ്ദിക്കുന്ന ദൃശ്യത്തിൽ കേസെടുക്കാൻ റൂറൽ എസ്പിയുടെ നിർദേശം.  എട്ട് വയസുകാരിയെ അച്ഛൻ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി. കുട്ടിയുടെ അച്ഛൻ മലാങ്കടവ് സ്വദേശി മാമച്ചനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

പ്രാങ്ക് വീഡിയോ ആണെന്ന് കണ്ടിട്ട് തോന്നുന്നില്ലെന്ന് പയ്യന്നൂർ ഡിവൈഎസ്പി വ്യക്തമാക്കി. കുട്ടികൾ എന്തുകൊണ്ടാണ് പ്രാങ്ക് വീഡിയോ ആണെന്ന് പറഞ്ഞതെന്ന് ചോദിച്ച് മനസിലാക്കും. എട്ടുവയസ്സുകാരിയെ മർദിക്കുന്ന വീഡിയോ പുറത്തായ സംഭവത്തിൽ അച്ഛനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തെന്നും പയ്യന്നൂർ ഡിവൈഎസ്പി കൂട്ടിച്ചേർത്തു.

നടുക്കുന്ന ദൃശ്യത്തെപ്പറ്റി അന്വേഷിച്ചപ്പോൾ പ്രാങ്ക് വീഡിയോ ആണെന്ന് കുട്ടികൾ മൊഴി നൽകിയെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ അച്ഛനും അമ്മയും അകന്നു കഴിയുകയാണ്. അമ്മ തിരിച്ചുവരാനായി പ്രാങ്ക് വീഡിയോ എടുത്തതാണെന്നാണ് കുട്ടിയുടെ മൊഴി.

vachakam
vachakam
vachakam

എന്നാൽ, പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല. കുട്ടിയെ ക്രൂരമായി മർദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളി‍ൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. അച്ഛൻ്റെ സഹോദരിയോടൊപ്പമാണ് നിലവിൽ രണ്ട് കുട്ടികളുമുള്ളത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam