തിരുവനന്തപുരം: വീടിന് മുന്നില്‍വെച്ച് പാമ്പ് കടിയേറ്റ എട്ടുവയസുകാരന് ദാരുണാന്ത്യം.
വര്‍ക്കല ജനാര്‍ദനപുരം തൊടിയില്‍ വീട്ടില്‍ അമ്പു വിശ്വനാഥിന്റെയും അഥിദി സത്യന്റെയും ഏക മകന് ആദിനാഥാണ് മരിച്ചത്.
വീടിന്റെ മുന്‍ഭാഗത്തെ പടിയില്‍ കിടക്കുകയായിരുന്ന പാമ്പിനെ കുട്ടി അറിയാതെ ചവിട്ടുകയും തുടര്‍ന്ന് പാമ്പ് കടിക്കുകയുമായിരുന്നു. വ്യാഴാഴ്ച്ച വൈകുന്നേരം 6.45നായിരുന്നു കുട്ടിയെ പാമ്പ് കടിച്ചത്.
പാമ്പ് കടിച്ചെന്ന് കുട്ടി വീട്ടുകാരോട് പറഞ്ഞതിന് പിന്നാലെ വീട്ടുകാര്‍ കുട്ടിയെ ആദ്യം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.
തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകവെ രാത്രി 11 മണിയോടെയായിരുന്നു മരണം സംഭവിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്