പത്തനംതിട്ട : അടൂർ കോട്ടമുകളിൽ വയോധികയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒറ്റക്ക് താമസിച്ചിരുന്ന 77കാരിയായ രത്നമ്മയെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. പ്രദേശവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് പറയുന്നത് അനുസരിച്ച് ഇവരുടെ വലതുകയ്യിൽ ഒരു മുറിവുണ്ട്. കൈ ഞരമ്പ് മുറിച്ചതിന് ശേഷം ആത്മഹത്യ ചെയ്തതായിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. പ്രാഥമിക വിലയിരുത്തൽ മാത്രമാണിത്.
പ്രാഥമികമായി ദുരൂഹതകളില്ലെന്നാണ് പൊലീസ് നിഗമനം.ഇൻക്വസ്റ്റ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതിന് ശേഷം മാത്രമേ കാര്യങ്ങളിൽ വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
