ദില്ലി: ജനുവരി 26-ന് ദില്ലിയിലെ കർത്തവ്യപഥിൽ നടക്കുന്ന 75-ാം റിപബ്ലിക് ദിന പരേഡ് നേരിട്ട് വീക്ഷിക്കാൻ കേരളത്തിൽ നിന്ന് വിവിധ മേഖലകളിലുള്ള ഇരുനൂറോളം പേർക്ക് പ്രത്യേക ക്ഷണം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 15,000-ത്തോളം പേർക്കാണ് പ്രത്യേക ക്ഷണിതാക്കൾ എന്ന നിലയിൽ ഇത്തവത്തെ റിപബ്ലിക് ദിന പരേഡ് വീക്ഷിക്കാൻ അവസരം ലഭിക്കുന്നത്.
രാജ്യത്തിന് അഭിമാനമായ ഐ.എസ്.ആർ.ഒ ദൗത്യങ്ങളിൽ പങ്കാളികളായ ശാസ്ത്രജ്ഞരും പ്രത്യേക ക്ഷണിതാക്കളിൽ ഉൾപ്പെടുന്നുണ്ട്.
കൂടാതെ പി എം സ്വനിധി ഗുണഭോക്താക്കളായ വഴിയോര കച്ചവടക്കാർ, പി.എം ആവാസ് യോജന, ഡിജിറ്റൽ ഇന്ത്യയക്ക് കീഴിൽ ഇലക്ട്രോണിക് നിർമാണ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതാ തൊഴിലാളികൾ, മികച്ച പ്രകടനം കാഴ്ച വെച്ച സ്വയം സഹായ സംഘങ്ങൾ, മികച്ച കർഷക ഉത്പാദക സംഘടനകൾ തുടങ്ങിയവയെ പ്രതിനിധീകരിച്ച് പരേഡ് നേരിട്ട് കാണാൻ പ്രത്യേക ക്ഷണിതാക്കൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്