തൃശ്ശൂർ: അറ്റ്ലസ് ബസ് ഉടമ എടപ്പാൾ സ്വദേശി മുബാറക്കിന്റെ പക്കൽ നിന്ന് 75 ലക്ഷം രൂപ കവർന്നു.
ബംഗളൂരുവിൽ നിന്ന് ബസ് വിറ്റ പണവുമായി തൃശൂരിൽ ബസ് ഇറങ്ങി ചായ കുടിക്കാനിറങ്ങിയ മുബാറക്ക് ബാഗ് വെച്ച് ശുചിമുറിയിലേക്ക് പോയതിന് പിന്നാലെയാണ് കവർച്ച നടന്നത്.
ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം. മെഡിക്കൽ ഷോപ്പിന്റെ സൈഡിൽ പണമടങ്ങിയ ബാഗ് വെച്ചതിന് ശേഷം ശുചിമുറിയിലേക്ക് പോയ സമയത്ത് ഒരാൾ വന്ന ബാഗ് എടുത്തുകൊണ്ടുപോയത്.
പെട്ടെന്ന് മുബാറക് ഓടിവന്നു തടയാൻ ശ്രമിച്ചു. എന്നാൽ ഇയാളെ തള്ളിമാറ്റിയതിന് ശേഷം ഒരു ഇന്നോവ കാറിലേക്ക് ഇയാൾ കയറുകയാണുണ്ടായത്.
ഇന്നോവ കാറിനായി ദേശീയപാതയിൽ വ്യാപക തിരച്ചിൽ നടത്തുന്നതായി പൊലീസ് അറിയിച്ചു.
എന്നാൽ സംഭവത്തിൽ സംശയമുണ്ടെന്നാണ് പൊലീസ് പറയുന്നത്. കുഴൽപ്പണ സാധ്യതയടക്കം പൊലീസ് തേടുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
