കാസര്‍കോട്: കാസർകോട് കുമ്പളയിൽ രേഖകൾ ഇല്ലാതെ കൊണ്ടുപോവുകയായിരുന്ന 61.59 ലക്ഷം രൂപ പിടികൂടി. വാഹന പരിശോധനയ്ക്കിടെയാണ് കാറിൽ കടത്തുകയായിരുന്ന കുഴൽപ്പണം പിടികൂടിയത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പലയിടത്തും വാഹന പരിശോധനക്കിടെ രേഖകളില്ലാതെത പണം പിടിച്ചെടുത്തിട്ടുണ്ട്. മറ്റു ജില്ലകളിലും സമാനമായ രീതിയിൽ വാഹനത്തിൽ കടത്തുകയായിരുന്ന പണം കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടിയിരുന്നു.
കാസർകോട് തളങ്കര സ്വദേശി ഷെബീറിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. മാരുതി സ്വിഫ്റ്റ് കാറിന്‍റെ ഹാൻഡ്ബ്രേക്ക് ഭാഗത്ത് പ്രത്യേക അറ നിർമ്മിച്ച് പണം ഒളിപ്പിച്ച നിലയിലായിരുന്നു.
മംഗളൂരുവിൽ നിന്ന് കാസർകോട് ഭാഗത്തേക്ക് വരുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. പൊലീസ് വാഹനം തടഞ്ഞ് പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് കാറിൽ നിന്ന് 500 രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മുണ്ടത്തിക്കോട് സ്ഫോടനം: മരിച്ചവരെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന; കണ്ട്രോള് റൂമുകള്‍ തുറന്നു, ബുധനാഴ്ച റോബോട്ട്
മുണ്ടത്തിക്കോട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി,
വോട്ട് ചോദിച്ച് ഒരൊറ്റ മുസ്ലിം വീടുകളിലും പോയിട്ടില്ലെന്ന വിവാദ പരാമർശവുമായി എൻഡിഎ സ്ഥാനാർത്ഥി
തലസ്ഥാനത്തെ ജലക്ഷാമം; പരിഹാരത്തിന് 2 വർഷം വേണമെന്ന് വി.വി. രാജേഷ്